
പുലിയൂർ: സെന്റ് മേരിസ് ആൻഡ് സെന്റ് ജോർജ് ഓർത്തഡോക്സ് സുറിയാനി ദേവാലയത്തിലെ സെന്റ് ജോർജ് യുവജനപ്രസ്ഥാനത്തിന്റെ അഭിമുഖ്യത്തിൽ പുലിയൂർ മന്നം മെമ്മോറിയൽ ഇംഗ്ലീഷ് മീഡിയം സ്കൂളിൽ ലഹരി വിരുദ്ധ പ്രചരണ പരിപാടി നടത്തി. കേരള സംസ്ഥാനചീഫ് വിപ്പ് അപു ജോൺ ജോസഫ് ഉദ്ഘാടനം ചെയ്യതു.
ചെങ്ങന്നൂർ എസ് ഐ പി ബി സാലി സ്കൂൾ കുട്ടികൾക്കായി ക്ലാസ് നയിച്ചു.
ഇടവക വികാരി റവ.ഫാ.രഞ്ജൻ റ്റി ജോൺ, ഇടവക വൈദികനും അഖില മലങ്കര പ്രാർത്ഥനയോഗം കേന്ദ്ര സെക്രട്ടറി റവ.ഫാ. മത്തായി കുന്നിൽ, ഇടവക വൈദികൻ റവ.ഫാ.ജിജോ വർഗീസ്, ഓസിവൈഎം ഭദ്രാസന സെക്രട്ടറി അപ്രേം കുന്നിൽ, ഇടവക ട്രസ്റ്റീ തോമസ് വർഗീസ്, യുണിറ്റ് സെക്രട്ടറി ഗ്രിഗറി കുന്നിൽ, സ്കൂൾ പ്രസിസൻറ്
സജി ചരവൂർ , മാനേജർ ഗണേഷ് പുലിയൂർ , അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ എം.എൻ നമ്പുതിരി ഹെഡ്മിസ്ട്രസ് ശാന്തകുമാരി എന്നിവർ ആശംസകൾ അറിയിച്ചു. സ്കൂൾ വിദ്യാർത്ഥികൾക്ക് പുറമെ അധ്യാപകരും രക്ഷകർത്താക്കളും പ്രസ്ഥാനം പ്രവർത്തകരും യോഗത്തിൽ സംബന്ധിച്ചു.










